പെരുമ്പടവ്: പെരുമ്പടവ് ബിവിജെഎം ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റേയും റോവർ സ്കൗട്ട് യൂണിറ്റുകളുടേയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
ആലക്കോട് പോലീസ് സബ് ഇൻസ്പെക്ടർ റെജികുമാർ ക്ലാസിന് നേതൃത്വം നല്കി. സ്കൂൾ പ്രിൻസിപ്പൽ റിൻസി ഏബ്രഹാം, സുനിൽ മാത്യൂസ്, കെ.കെ. ഷിജു, ആൻ മരിയ തുടങ്ങിയവർ പ്രസംഗിച്ചു.